ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ ആസ്ട്രേലിയക്ക് 7 വിക്കറ്റ് വിജയം

2021-10-29 By Admin

ദുബായ്: ടി 20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഓസീസ് 17 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 42 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 10 ഫോറടക്കം 65 റണ്‍സെടുത്തു. 

വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കേ ദുഷ്മാന്ദ ചമീരയുടെ ബൗളിങ്ങില്‍ വാര്‍ണര്‍ നല്‍കിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര നിലത്തിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വാര്‍ണര്‍ ആരോണ്‍ ഫിഞ്ച് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 6.5 ഓവറില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ഷാനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||