ടി20 ലോകകപ്പ് : അയർലണ്ടിനെ തകർത്ത് നമീബിയ

2021-10-28 By Admin

അബുദാബി: ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയം നേടി നമീബിയ. സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ നാലുവിക്കറ്റിന് തോൽപ്പിച്ചാണ് നമീബിയ ചരിത്രം കുറിച്ചത്. സ്കോട്ലൻഡ് ഉയർത്തിയ 110 റൺസിലേക്ക് ബാറ്റേന്തിയ നമീബിയ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ സ്കോട്ലൻഡ് 20 ഓവറിൽ എട്ടിന് 109. നമീബിയ 19.1 ഓവറിൽ ആറിന് 115. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നമീബിയ വിജയം സ്വന്തമാക്കിയത്. 


എന്നാൽ മറുവശത്ത് സ്കോട്ലൻഡ് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ ടീം അഫ്ഗാനിസ്താനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പിൽ കളിച്ച നമീബിയ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി. 110 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച നമീബിയയ്ക്ക് വേണ്ടി ക്രെയ്ഗ് വില്യംസും മൈക്കിൾ വാൻ ലിങ്ഗനുമാണ് ഓപ്പൺ ചെയ്തത്. ലിങ്ഗന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||