കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം നടപ്പാക്കും

2021-10-28 By Admin

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. നിലവിലുള്ള കെഎസ്ആര്‍ടിസിയുടെ അധിക ചിലവ് കുറച്ചുകൊണ്ട് വരുമാനം വര്‍ധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം ജീവനക്കാരുമായി ചര്‍ച്ചചെയ്ത് ധാരണയിലെത്താന്‍ സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസിനെ ചുമതലപ്പെടുത്തി. 

കെഎസ്ആര്‍ടിസിക്ക് പുതുതായി 700 സിഎന്‍ജി ബസുകള്‍ കിഫ്ബി മുഖാന്തരം വാങ്ങിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. താല്‍പ്പര്യമുള്ള ജീവനക്കാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ 50 ശതമാനം ശമ്പളം കൊടുത്ത് കൊണ്ട് പെന്‍ഷന്‍ മുതലായ മറ്റ് ആനുകൂല്യങ്ങളില്‍ വീഴ്ചയില്ലാതെ രണ്ട് വര്‍ഷം വരെ അവധി നല്‍കുവാനുമുള്ള മാനേജ്‌മെന്റ് നിര്‍ദേശം യൂണിയനുകളുമായി ചര്‍ച്ച ചെയ്യാനും തീരുമാനമാനിച്ചു . കണ്ടക്ടര്‍, മെക്കാനിക്ക് വിഭാഗങ്ങളില്‍ അധികമായി വരുന്ന ജീവനക്കാരെയാണ് ഇത്തരത്തില്‍ രണ്ട് വര്‍ഷത്തെ അവധിയെടുക്കാന്‍ അനുമതി നല്‍കുന്നത്. രണ്ട് വര്‍ഷക്കാലത്തേക്കെങ്കിലും ഈ പ്രതിസന്ധി തുടരും. കെഎസ്ആര്‍ടിസിക്ക് പൂര്‍ണമായും വരുമാനത്തിലേക്ക് എത്താന്‍ സാധിക്കില്ല എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||