ടി 20 ലോകകപ്പ് : പാകിസ്താനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി

2021-10-25 By Admin

ദുബായ്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താന്‍ മറികടന്നത്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ ശതകം ഒഴിച്ച് മത്സരത്തില്‍ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായില്ല. ആദ്യമായി ലോകകപ്പ് വേദിയില്‍ പാകിസ്താനോട് തോല്‍വിയും ഏറ്റുവാങ്ങി. പാകിസ്താന് വേണ്ടി ബൗളിങ്ങില്‍ ഷഹീന്‍ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീന്‍ അഫ്രീദി തന്നെയാണ് കളിയിലെ താരവും. 12.5 ഓവറില്‍ സ്‌കോര്‍ നൂറിലേക്ക് എത്തിക്കുവാന്‍ പാകിസ്താന് സാധിച്ചപ്പോള്‍ അവസാന ഏഴോവറില്‍ വെറും 51 റണ്‍സ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പാക്കിസ്ഥാന്‍ ഓപ്പണര്‍മാരെ പിടിച്ചുകെട്ടാന്‍ സാധിക്കാതെ പോയപ്പോള്‍ 17.5 ഓവറില്‍ പാകിസ്താന്‍ 10 വിക്കറ്റ് ജയം നേടി. സ്‌കോര്‍ ഇന്ത്യ; 20 ഓവര്‍ 151/ 7 ,പാകിസ്താന്‍ 17.5 ഓവര്‍ 152/ 0

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||