ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

2021-10-25 By Admin

കട്ടപ്പന: ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജാര്‍ഖണ്ഡ് ലഖന്‍പൂര്‍ താനാ റാംഖര്‍ സ്വദേശി ലഹീറാം ബസ്‌കിയുടെ മകന്‍ ബെജമിന്‍ ബസ്‌കി(29) ആണ് മരിച്ചത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കടയിലെ തോട്ടത്തില്‍ ജോലിക്കായി ഇന്നലെ രാവിലെയാണ് ബെജമിന്‍ ഉള്‍പ്പെടെ 5 പേര്‍ എത്തിയത്. തോട്ടത്തിനു നടുവില്‍ കുളത്തിനോടു ചേര്‍ന്ന ഷെഡില്‍ ഇവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ചു. ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കള്‍ക്കൊപ്പം കത്തി വാങ്ങി നല്‍കിയിരുന്നു. ഉച്ചഭക്ഷണം തയാറാക്കാനായി സാധനങ്ങള്‍ അരിഞ്ഞുകൊണ്ടിരുന്ന ബെജമിന്‍ കഴുത്ത് മുറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനു നല്‍കിയ മൊഴി. ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. തോട്ടത്തില്‍ പണിയെടുത്തിരുന്ന അതിഥിത്തൊഴിലാളികളും ഇയാള്‍ ജീവനൊടുക്കുന്നതു കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ ജാര്‍ഖണ്ഡില്‍ നിന്ന് എത്തുന്നതിനിടെ വാഹനത്തില്‍ വച്ചും ഇയാള്‍ അസ്വാഭാവികമായി പെരുമാറിയെന്ന് വിവരമുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||