2021-10-24 By Admin
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. ജമ്മു കശ്മീരിന്‍റെ വിവിധയിടങ്ങളിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി രംഗത്തെത്തിയത്. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും പ്രധാനമെന്നും കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുകായണ്. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും പാകിസ്ഥാനും ചൈനയ്ക്കും ബിപിൻ റാവത്ത് താക്കീത് നൽകി.
ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാനാണ് അമിത് ഷാ കശ്മീരിലെത്തിയത് അദ്ദേഹത്തിന്‍റെ സന്ദർശനം ജനങ്ങൾക്കും സൈന്യത്തിനും ആത്മധൈര്യം കുട്ടിയെന്നും ബിപിൻ റാവത്ത് കുട്ടി ച്ചേർത്തു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തില്‍ പുല്‍വാമ സായുധാക്രമണം നടന്ന ലാത് പോരയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.