കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ച ഡ്രൈവർക്കെതിരെ കേസ്സെടുത്തു

2021-10-23 By Admin

ഈരാറ്റുപേട്ട : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ യാത്രക്കാരെയും വഹിച്ച് അപകടകരമായ രീതിയിൽ ബസ്സോടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചുവെന്ന വകുപ്പാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

വെള്ളക്കെട്ടിലൂടെ അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവർ എസ്.ജയദീപിനെ കെഎസ്ആർടിസി നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കോർപറേഷൻ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഇയാൾ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങിയിട്ടുണ്ട്. അതിനു മുന്നോടിയായി ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||