മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

2021-10-23 By Admin

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലുള്ള പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും തുടരാനാണ് സാധ്യത. ട്രഷറര്‍ സ്ഥാനത്തേക്ക് ടിപി അഷ്‌റഫലി, ഇസ്മായില്‍ വയനാട് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതില്‍ നേതൃതലത്തിലുള്ള തര്‍ക്കമാണ് ഇവര്‍ക്ക് വീണ്ടും അവസരമൊരുക്കുന്നത്. സംസ്ഥാന ഭാരവാഹികളുടെ എണ്ണം 11 ആയി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സീനിയര്‍ വൈസ് പ്രസിഡന്റ് പദവി ഇല്ലാതെയാകും പുതിയ കമ്മിറ്റി നിലവില്‍ വരിക. ഭാരവാഹി പട്ടികയില്‍ വനിതകള്‍ ഇടം പിടിക്കില്ലെന്നാണ് സൂചന. സീനിയര്‍ വൈസ് പ്രസിഡന്റ് പദവി ഇല്ലാതെയാകും പുതിയ കമ്മിറ്റി നിലവില്‍ വരിക. ഭാരവാഹി പട്ടികയില്‍ വനിതകള്‍ ഇടം പിടിക്കില്ലെന്നാണ് സൂചന. ഇന്ന് രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്. ഇതില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||