കെപിസിസി പട്ടികയെ തള്ളുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല: കെ.മുരളീധരൻ

2021-10-22 By Admin

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി അദ്ധ്യക്ഷന്‍ പുറത്തിറക്കിയത് അന്തിമ ലിസ്റ്റാണ്. അതില്‍ പൊതുചര്‍ച്ച ശരിയല്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. പട്ടികയില്‍ എല്ലാവര്‍ക്കും പ്രാതിനിദ്ധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||