രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചു

2021-10-22 By Admin

കൊച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ലയില്‍ ഇന്നും വര്‍ധന. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സല്‍ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സല്‍ വില 100.96 രൂ​പ​യും പെ​ട്രോ​ളി​ന് 107. 20 രൂ​പയുമായി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല 102.75 രൂ​പ ആയി, പെട്രോളിന് 109.2 രൂപയാണ്. കോഴിക്കോട് പെട്രോളിന് ‍107 രൂപ 70 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ഇന്നത്തെ വില. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു. ഇതോടെ കൊച്ചിയിലെ ഡീസല്‍ വില നൂറു കടന്നിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||