2021-10-22 By Admin
ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എൻ.ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റുമാരാകും. പത്മജ വേണുഗോപാലിനെ ഒഴിവാക്കി. പത്മജ നിർവാഹക സമിതിയംഗമാകും നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും ഉൾപ്പെട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റുമാരിൽ വനിത പ്രാതിനിധ്യമില്ല. ജനറൽ സെക്രട്ടറിമാരിൽ മൂന്ന് വനിതകൾ. പട്ടികയിൽ വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും 10 ശതമാനം സംവരണമുണ്ട്. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യൻ കെപിസിസി ജനറൽ സെക്രട്ടറിയാവും. പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തി.
അതേസമയം, പാര്‍ട്ടിയില്‍സംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.