2021-10-22 By Admin
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്ക് ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ആക്രമണം ശക്തമാണ്. അധികൃതർ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.