2021-10-22 By Admin
കാബൂൾ: വനിതകളുടെ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച് താലിബാൻ. വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന മുദ്രാവാക്യവുമായി കാബൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കാണ് വനിതകൾ മാർച്ച് നടത്തിയത്. ഈ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് താലിബാൻ ആക്രമിച്ചത്. പ്രതിഷേധക്കാരായ വനിതകളെ ഒന്നര മണിക്കൂറോളം സ്വതന്ത്രമായി നടക്കാൻ അനുവദിച്ചു. പ്രതിഷേധക്കാരെ തടയാൻ താലിബാൻ ശ്രമിച്ചില്ല. ഇതിനിടെ റാലിയുടെ ചിത്രം പകർത്താൻ ശ്രമിച്ച വിദേശ മാധ്യമ പ്രവർത്തകനെ തോക്കുചൂണ്ടി താലിബാൻ അധികൃതർ ഭീഷണിപ്പെടുത്തി തടഞ്ഞു. കൂടുതൽ മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ താലിബാൻ അക്രമം അഴിച്ചുവിടുകയായിരുന്നു. അഞ്ചോളം മാധ്യമപ്രവർത്തകരെ താലിബാൻ അക്രമിച്ചെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.