2021-10-05 By Admin
ഗുവാഹത്തി: ആസാമിൽ വ്യാജ രേഖ ചമച്ച് സ്‌കൂളിൽ ജോലി നേടിയ 36 സർക്കാർ അധ്യാപകർക്കെതിരെ പോലീസ് കേസ്സെടുത്തു. ആസാം പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി )ആണ് കേസ്സെടുത്തത്. വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഹിമന്ത ബിശ്വ ശർമ്മ പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം സത്യമാണെന്നു തെളിഞ്ഞു.
ആസാമിൽ സ്‌കൂൾ ടീച്ചറായി ജോലി ലഭിക്കണമെങ്കിൽ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റിലാണ് ഇവർ കൃത്രിമം കാട്ടിയത്. കുറ്റക്കാരെന്ന് സംശയം ഉണ്ടായിരുന്നവരെ സിഐഡി ഹെഡ് ക്വർട്ടേഴ്സിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വേകരിക്കുമെന്ന് അധികൃതർ അറിയിച്ചു.