കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു : സംഭവം കണ്ണൂരിൽ

2021-09-29 By Admin

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് അബ്ദുല്‍ അസീസ് വീണത്. കൊവിഡിനൊപ്പം ശ്വാസകോശ ക്യാന്‍സര്‍ ബാധിതന്‍ കൂടിയായിരുന്നു അബ്ദുല്‍ അസീസ്. ഇയാള്‍ ഫയര്‍ എക്‌സിറ്റില്‍ നിന്നും താഴേക്ക് ചാടിയതാണെന്നാണ് സംശയം. കൂടെയുണ്ടായിരുന്ന മകന്‍ പുറത്ത് പോയപ്പോഴാണ് അബ്ദുള്‍ അസീസ് താഴേക്ക് വീണത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||