ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം

2021-09-29 By Admin

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പാരിസ് സെന്റ് ജെര്‍മനു ജയം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാര്‍ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണല്‍ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകള്‍ നേടിയത്. പിഎസ്ജി ജഴ്‌സിയില്‍ മെസിയുടെ ആദ്യ ഗോളാണ് ഇത്. കളി തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മര്‍ക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോള്‍വല കുലുക്കി. സമനില ഗോളിനായി സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധവും ഗോള്‍കീപ്പര്‍ ജിയാന്‍ലുഗി ഡൊണ്ണറുമ്മയും വഴങ്ങിയില്ല. 26 ആം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സിറ്റി പാഴാക്കി. 

ആദ്യ പകുതി പിഎസ്ജി ഒരു ഗോളിന്റെ ലീഡിനു പിരിഞ്ഞു. രണ്ടാം പകുതിയില്‍ മെസിയുടെ ഗോള്‍ എത്തി. മനോഹരമായ ഡ്രിബിളിനൊടുവില്‍ എംബാപ്പെയുമായി വണ്‍ ടച്ച് പാസ് കളിച്ച മെസി സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് വല ചലിപ്പിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||