2021-09-29 By Admin
ഇൻഫാൽ: ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി യുവാവ് മണിപ്പൂരിൽ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ശരീഫ് എന്നയാളാണ് പിടിയിലായത്. ഇൻഫാൽ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഏകദേശം 900 ഗ്രാം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇൻഫാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായാണ് ഇയാൾ വിമാനത്താവളത്തിൽ വന്നത്. പെരുമാറ്റത്തിൽ സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്.