ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണം: ടാറ്റയും എയർബസും കരാറിൽ ഒപ്പിട്ടു

2021-09-25 By Admin

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ടാറ്റയും എയര്‍ബസും ഒപ്പിട്ടു. ഡിഫന്‍സ് മാനുഫാക്ചറിങില്‍ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നല്‍കാനുളള നയത്തിന്റെ ഭാഗമായാണ് ഈ കരാര്‍. 22000 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ പ്രകാരം നിര്‍മ്മിക്കേണ്ട 56 സി 295 ട്രാന്‍സ്‌പോര്‍ട് എയര്‍ക്രാഫ്റ്റുകളില്‍ 40 എണ്ണവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നാണ് ചട്ടം. ഇതിനായുള്ള നിര്‍മ്മാണ ശാലകള്‍ക്ക് ഹൈദരാബാദിലും ബെംഗളൂരുവിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്. 2012 മുതലുള്ളതാണ് 22000 കോടി രൂപയുടെ ഈ കരാര്‍. എന്നാല്‍ എയര്‍ബസ് ഒഴികെ മറ്റെല്ലാ കമ്പനികളും കരാര്‍ സ്വീകരിക്കാതെ പിന്മാറുകയായിരുന്നു. പല കമ്പനികളും കേന്ദ്രസര്‍ക്കാരിന് പല ഓഫറുകളും നല്‍കിയെങ്കിലും പ്രതിരോധ മന്ത്രാലയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് എയര്‍ബസിന് കരാര്‍ കിട്ടിയത്. തദ്ദേശീയമായി വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറിലാണ് ടാറ്റയും എയര്‍ബസും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രതിരോധ സേനയ്ക്ക് വേണ്ടി പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ടാറ്റയ്ക്ക് സ്വന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||