2021-09-25 By Admin
ഡൽഹി: ഡൽഹി രോഹിണിയിലെ കോടതിയിലുണ്ടായ വെടിവപ്പ് ആസൂത്രിതമെന്ന് ഡൽഹി പോലീസ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് ആസ്ഥാനയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച്ചയാണ് വടക്കൻ ഡൽഹിയിലെ രോഹിണിയിൽ കോടതി സമുച്ചയത്തിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാ തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടത്. അക്രമികൾ അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയിലെത്തിയത്. തീഹാർ ജയിലിലായിരുന്ന ഗോഗിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.