2021-09-21 By Admin
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. അഫ്‌ഗാനിസ്ഥാനിൽ നിന്നെത്തിച്ച 19000 കോടിയിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുമാണ് ഹെറോയിൻ പിടികൂടിയത്. രണ്ടു കണ്ടൈനറുകളിലായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേരെ ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. ഒരു കണ്ടെയ്നറിൽ 2000 കിലോയും മറ്റൊരു കണ്ടെയ്നറിൽ 1000 കിലോയും മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ചെന്നൈ, ദൽഹി, മാണ്ഡവി, ഗാന്ധിധാം എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.