വണ്ടിപ്പെരിയാർ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

2021-09-20 By Admin

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികളും 250 പേരുടെ മൊഴിയും അടങ്ങിയ മുന്നൂറോളം പേജുള്ള കുറ്റപത്രം തൊടുപുഴ പോക്‌സോ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതി അർജുനെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

ജൂണ്‍ 30 നാണ് ആറ് വയസ്സുകാരിയെ ലയത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അര്‍ജുന്, അവരുടെ വീട്ടില്‍ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അര്‍ജുന്‍ കുട്ടിയെ പീഡിപ്പിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. പ്രതി അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||