എഴുകോൺ അതിക്രമം: സിഐക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

2021-09-18 By Admin

കൊച്ചി: എഴുകോണ്‍ പൊലീസ് അതിക്രമത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സിഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. നടപടിയില്‍ സിഐയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ ഇനി കോടതിയുടെ അറിവോടെ മാത്രമേ പൊലീസ് ഇടപെടാകൂവെന്നും നിര്‍ദേശം നല്‍കി. എഴുകോണ്‍ സ്വദേശികളായ ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. സി ഐയുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറിയ പൊലീസ് ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||