അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് സൂചന

2021-09-18 By Admin

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുന്‍ ദേശീയ താരം വിവിഎസ് ലക്ഷ്മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ടി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരെ ബിസിസിഐ ഇതിനകം അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ സ്ഥാനമൊഴിഞ്ഞു. ഇരുവര്‍ക്കുമൊപ്പം ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറിനെയും മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. രവി ശാസ്ത്രിക്കൊപ്പം ബൗളിംഗ്, ബാറ്റിംഗ് പരിശീലകരും സ്ഥാനമൊഴിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ റാത്തോര്‍ മുഖ്യപരിശീലകനായേക്കുമെന്ന സൂചനകള്‍ വരുന്നുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||