യുവേഫ ചാമ്പ്യൻസ് ലീഗ്: പി.എസ്.ജിക്ക് സമനില

2021-09-16 By Admin

ബുര്‍ഗസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പി എസ് ജിക്ക് സമനില. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തകര്‍പ്പന്‍ ജയം നേടി. റയല്‍ മാഡ്രിഡും ബൊറൂഷിയ ഡോര്‍ട്ട്മുണ്ടും വിജയപ്പട്ടികയില്‍ ഇടംനേടി. ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ് ബ്രൂഗ്, പിഎസ്ജിയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും എംബാപ്പെയും ആദ്യ ഇലവനില്‍ ഇടം പിടിച്ചെങ്കിലും 1-1 എന്ന സ്‌കോറിന് സമനിലയാകുകയായിരുന്നു. 15ാം മിനുട്ടില്‍ ആന്ദെര്‍ ഹെരേരയിലൂടെ പി എസ് ജി ആദ്യ ഗോള്‍ നേടിയെങ്കിലും 27ാം മിനുട്ടില്‍ ഹാന്‍സ് വനകേനിലൂടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്രഗ്ഗെ ഗോള്‍ മടക്കി. ബാഴ്‌സലോണ വിട്ട് പി എസ് ജിയിലെത്തിയ മെസ്സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം കൂടിയായിരുന്നു ഇത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||