കണ്ണൂർ സർവകലാശാല സിലബസ് വിവാദം: വി.സിയെ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു

2021-09-10 By Admin

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഗോള്‍വാക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയെന്നാരോപിച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സര്‍വകലാശാലയിലെത്തിയ വി.സി.യെ പ്രവര്‍ത്തകര്‍ തടഞ്ഞു. കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവും ഉപരോധവും നടന്നത്. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസവും കെ.എസ്.യു സര്‍വകലാശാല ആസ്ഥാനത്ത് സിലബസ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടക്കുകയാണെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||