2021-09-10 By Admin
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട്ടിൽ മകൾ അമ്മയെ കൊലപ്പെടുത്തി. പ്രാവച്ചമ്പലം ചാണകര വീട്ടിൽ അന്നമ്മയാണ് (85) കൊല്ലപ്പെട്ടത്. അന്നമ്മയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ച മകൾ ലീലയെ പോലീസ് കസ്റ്റഡിയിലെടുത്തു, ചാനൽകരയിലെ ഇറിഗേഷന്റെ പുറമ്പോക്കു ഭൂമിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ലീല മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും കഴിഞ്ഞ ഒരാഴ്ച്ചയായി രോഗം മൂർച്ഛിച്ചിരുന്നതായും പോലീസ് പറഞ്ഞു. മൃതദേഹം കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. നാരുവാമൂട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.