പന്തളം നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ ഉപദേശം തേടി സെക്രട്ടറി

2021-09-10 By Admin

പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ഉപദേശം തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നഗരസഭാ സെക്രട്ടറി കത്ത് നല്‍കി. ഓംബുഡ്‌സ്മാന്റെ ഉപദേശം തേടണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.നഗരസഭയുടെ ബജറ്റ് മിച്ച ബജറ്റായി പാസാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലും സാനിട്ടേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടത്തിയിരുന്നതിനാലുമാണ് നടപടി വേണ്ടതെന്ന് കത്തില്‍ പറയുന്നു.

 നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തന നിലവാരവുമായി യാതൊരു സാമ്യവും പുലര്‍ത്താതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പന്തളത്തേത്. ബജറ്റ് മാര്‍ച്ച് 31-ന് മുമ്പ് മിച്ച ബജറ്റായി നിയമാനുസരണം പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. യാതൊരു വ്യവസ്ഥയും പാലിക്കാത്ത വ്യാജരേഖയാണിത്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനത്തിനായി താത്കാലിക ജോലിക്കാരെ നിയമിച്ചതില്‍ നിയമവിരുദ്ധതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സെക്രട്ടറി കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||