ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ വർധിപ്പിക്കും : ആർ ബിന്ദു

2021-09-09 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകള്‍ കൂട്ടുമെന്ന് മന്ത്രി ആര്‍ ബിന്ദു. പുതിയ കോഴ്‌സുകള്‍ തുടങ്ങും. ഗവേഷണ സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകളെ നിയമിക്കാന്‍ തീരുമാനമായി. ഡോ ശ്യാം ബി മേനോന്‍ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, ഡോ എന്‍ കെ ജയകുമാര്‍ അധ്യക്ഷനായി സര്‍വകലാശാല നിയമപരിഷ്‌കാര കമ്മീഷന്‍, പരീക്ഷ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്‌കരണ കമ്മീഷന്‍ എന്നിങ്ങനെയാണ് അവ. 


അതേസമയം, ഒക്ടോബര്‍ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകള്‍ തുറക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ കോളേജില്‍ എത്തുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കും. കോവിഡ് മൂലം നേരിട്ട് ക്ലസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം തുടരുമെന്നും കോളജുകള്‍ തുറക്കുന്നതിന് മുമ്പ് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നതിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||