ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

2021-09-09 By Admin

ന്യൂഡല്‍ഹി: ട്രെയിനുകള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ റെയില്‍വേ പരാജയപ്പെട്ടാല്‍, യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടപ്പെട്ട സഞ്ജയ് ശുക്ലയുടെ പരാതിയിന്‍മേല്‍ നഷ്ടപരിഹാരമായ 30,000 രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചുക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. ട്രെയിന്‍ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. സഞ്ജയ് ശുക്ലയ്ക്ക് ടാക്‌സിയില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 15,000 രൂപ ചിലവഴിക്കുകയും 10,000 രൂപ ശ്രീനഗറില്‍ താമസിക്കാന്‍ നല്‍കുകയും ചെയ്തു. ഈ തുകയാണ് കോടതി ഇടപെട്ട് നല്‍കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||