പ്രസ്താവന നടത്തുമ്പോൾ ജഗത് വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രി

2021-09-09 By Admin

തിരുവനന്തപുരം: എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. എന്നാല്‍ ഇഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. ചന്ദ്രിക കേസിലെ പരാതിക്കാരന്‍ താനല്ലെന്നും ജലീല്‍ വ്യക്തമാക്കി. അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ ജലീല്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. 

ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നത്. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരായി ജലീല്‍ നല്‍കിയ മൊഴിയുടെ തുടര്‍ച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ഇ.ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇന്ന് ഇ.ഡിക്ക് മുന്നിലെത്തുന്നത്. ജലീലിന്‍റെ ഇഡി അനുകൂല നിലപാടില്‍ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. സഹകരണമേഖലയില്‍ കടന്നുകയറാന്‍ കേന്ദ്ര ഏജന്‍സിക്ക് ജലീല്‍ വഴിയൊരുക്കിയെന്നാണ് പ്രധാന വിമര്‍ശനം.



 ജലീല്‍ ഏറ്റെടുത്ത് ഉന്നയിച്ചത് എആര്‍ നഗര്‍ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||