കൈനകരിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സാമൂഹികവിരുദ്ധർ തീവച്ച് നശിപ്പിച്ചു

2021-09-09 By Admin

ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ വാഹനങ്ങള്‍ കത്തിച്ച് സാമൂഹിക വിരുദ്ധര്‍. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതര്‍ നശിപ്പിച്ചത്. കരമാര്‍ഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. ഇന്ന് പുലര്‍ച്ചയോടെ ബൈക്കില്‍ എത്തിയ ഒരു സംഘമാണ് വണ്ടികള്‍ കത്തിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു കാറും ബൈക്കും സ്‌കൂട്ടറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം. വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ ബൈക്കുകള്‍ അതിവേഗത്തില്‍ ഓടിച്ചു പോകുന്ന ശബ്ദം പ്രദേശവാസികള്‍ പലരും കേട്ടിരുന്നു. സംഭവത്തില്‍ നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||