വയനാട്ടിൽ കടുവ സംരക്ഷണത്തിനായി സ്ഥാപിച്ച ക്യാമറ മോഷണം പോയി

2021-09-09 By Admin

വയനാട്: കാടുകളിൽ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച് അധികദിവസം ആകുന്നതിന് മുൻപാണ് സംഭവം. കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങൾ പകർത്തുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയതായി വനംവകുപ്പ് വിശദമാക്കിയത്. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച 55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. കടുവ സെൻസസിൻറെ ഭാഗമായി പെരിയാർ ടൈഗർ റിസർവിൽ നിന്നും എത്തിച്ചതാണ് ക്യാമറകൾ. 

കഴിഞ്ഞ നാലിനാണ് ക്യാമറകൾ സ്ഥാപിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസം ഇടവിട്ടുള്ള പരിശോധന വനാന്തർഭാഗത്ത് നടക്കാറുണ്ട്. ഇത്തരത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനക്കിടെയാണ് ക്യാമറകൾ അഴിച്ചുമാറ്റിയതായി കണ്ടെത്തിയത്. ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകൾ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണ്. ഉൾവനത്തിൽ സാധാരണക്കാർ എത്താൻ തരമില്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. ഉൾവനത്തിലായതിനാൽ തന്നെ മാവോയിസ്റ്റുകൾ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മാനന്തവാടി റെയ്ഞ്ച് ഓഫീസർ കെ.വി. ബിജു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||