കാബൂര്‍ വിമാനത്താവളത്തില്‍ ഐ എസ് ഭീഷണി നിലനില്‍ക്കുന്നതായി അമേരിക്ക

2021-08-28 By Admin

വാഷിംഗ്ടണ്‍: കാബൂര്‍ വിമാനത്താവളത്തില്‍ ഐ എസ് ഭീഷണി നിലനില്‍ക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. കൂടാതെ, ഭീകരര്‍ക്ക് കനത്ത് തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. ഭീകരവാദികള്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം അവസാനഘട്ടത്തിലാണ്. ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി. അതേസമയം ഓഗസ്റ്റ് 31 വരെയാണ് വിദേശസൈന്യങ്ങള്‍ക്ക് അഫ്ഗാന്‍ വിടാനുള്ള അവസാന തിയ്യതി താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||