കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും

2021-08-28 By Admin

ന്യൂഡല്‍ഹി: കേരളത്തിലെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഇന്ന് അംഗീകാരം നല്‍കിയേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി, അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. അന്തിമ പട്ടികയില്‍ മറ്റ് ഭേദഗതിയില്ലെങ്കില്‍ പ്രഖ്യാപനം ഇന്നു തന്നെ നടന്നേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്.ബിഹാറില്‍ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||