കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ‘ദേശ് കാ മെന്റര്‍’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ സോനു സൂദ്

2021-08-27 By Admin

ന്യൂഡല്‍ഹി: കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ‘ദേശ് കാ മെന്റര്‍’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ സോനു സൂദ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആം ആദ്മി സര്‍ക്കാര്‍ അടുത്ത മാസം ആരംഭിക്കുന്ന പദ്ധതിയാണിത്. കേജ്രിവാളും സോനുവും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. ‘രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. ഇത് അതിലും വലിയ കാര്യമാണ്. ജനങ്ങള്‍ എപ്പോഴും പറയും നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന്. അത് അദ്ഭുതകരമായ മേഖലയാണ്. പക്ഷെ, ഞങ്ങള്‍ അക്കാര്യം ചര്‍ച്ച ചെയ്തില്ല’- സോനു പറഞ്ഞു. 

പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് ആം ആദ്മി. സോനുവിന്റെ പ്രവൃത്തി എല്ലാവര്‍ക്കും പ്രചോദനമാകുമെന്നു കേജ്രിവാള്‍ പറഞ്ഞു. ‘സോനു രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണ്. രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ആള്‍ ആപത്തില്‍പെട്ടാലും സോനു അയാളെ ബന്ധപ്പെട്ട് വേണ്ട സഹായം എത്തിക്കും.’- കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||