ക്രിസ് കെയ്ൻസിന് ശസ്ത്രക്രിയക്ക് ശേഷം ഇരു കാലുകളും തളർന്നു

2021-08-27 By Admin

മെല്‍ബണ്‍: ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാല്‍ തന്റെ ആരാധകരെ ഏറെ ദു:ഖത്തിലാഴ്ത്തുന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ജീവന്‍രക്ഷാ ശസ്ത്രക്രിയയ്ക്കു വിധേയനായ ക്രിസ് കെയ്ന്‍സിന്റെ ഇരു കാലുകളും തളര്‍ന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക് നിമിത്തമാണ് താരത്തിന്റെ കാലുകള്‍ തളര്‍ന്നത്. ശസ്ത്രക്രിയക്ക് ശേഷം താരം തിരികെ വീട്ടിലെത്തിയെങ്കിലും ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


ഈ മാസം ആദ്യമാണ് ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സിനെ കാന്‍ബറയിലെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കെയ്ന്‍സിനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്റെ പേരിലുണ്ട്. 2006ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||