സ്വകാര്യവൽക്കരണം: കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബിഎസ്എൻഎല്ലിലെ ജീവനക്കാർ

2021-08-27 By Admin

ന്യൂഡല്‍ഹി: ആസ്തി വിറ്റഴിക്കലിലൂടെ ധനസമാഹരണം ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ബിഎസ്എന്‍എല്ലില്‍ പടയൊരുക്കം. 2.86 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല യും 14917 മൊബൈല്‍ ടവറുകളും വില്‍ക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഭാരത് നെറ്റ് പ്രൊജക്ടിന് കീഴിലാണ് ഫൈബര്‍ ശൃംഖല സ്ഥാപിച്ചത്. ബിഎസ്എന്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംടിഎന്‍എല്ലിന്റേതാണ് 14917 ടവറുകള്‍. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോഴത്തെ നീക്കം അനുവദിച്ചാല്‍ അടുത്തതായി കേന്ദ്രം ഏഴ് ലക്ഷം കിലോമീറ്റര്‍ നീളമുള്ള ഒപ്റ്റിക് ഫൈബര്‍ വില്‍ക്കും. ആസ്തികളുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ അധിഷ്ഠിതമായിരിക്കുമെന്ന വിശദീകരണം പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||