യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

2021-08-24 By Admin

കണ്ണൂര്‍: പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി.പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.


പ്രജീഷിനെ കൊലപാതക സംഘത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത് പ്രശാന്താണെന്ന് കണ്ടെത്തി.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്. ഇതിന് ശേഷമായിരുന്നു ഇന്ന് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||