ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21.33 കോടി പിന്നിട്ടു

2021-08-24 By Admin

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. രോഗം ബാധിച്ച് ഇതുവരെ 44.53 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു കോടി എഴുപത്തിയൊമ്പത് ലക്ഷം പേര്‍ ചികിത്സയിലുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി എണ്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.46 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു.

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു.4.35 ലക്ഷം പേര്‍ മരിച്ചു. 97.57 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ രണ്ടര കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 5.74 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||