ഉപഭോക്താവിൽ നിന്നും അമിത തുക ഈടാക്കി: സബ് എൻജിനീയറെ കെഎസ്ഇബി സസ്‌പെൻഡ് ചെയ്തു

2021-08-15 By Admin

ചെങ്ങന്നൂര്‍: വൈദ്യുതി കണക്ഷന്‍ നല്‍കിയതിന് ഉപയോക്താവില്‍ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോര്‍ഡില്‍ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയ സബ് എന്‍ജിനീയറെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ എന്‍. ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

കഴിഞ്ഞ മാസം നഗരസഭ 24ാം വാര്‍ഡില്‍ നരേന്ദ്രഭൂഷണ്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിനു വൈദ്യുത കണക്ഷന്‍ നല്‍കാനെന്ന വ്യാജേന സബ് എഞ്ചിനീയര്‍ 50000 രൂപ ഉപയോക്താവില്‍ നിന്നു വാങ്ങിയിരുന്നു. എന്നാല്‍ ഈ തുകയില്‍ നിന്ന് 15,265 രൂപ മാത്രമാണ് കണക്ഷന്‍ ചാര്‍ജ്, സര്‍വീസ് വയറിനുള്ള തുക എന്നീ ഇനങ്ങളില്‍ ബോര്‍ഡില്‍ അടച്ചത്. നരേന്ദ്രഭൂഷണ്‍ റോഡില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സബ് എന്‍ജിനീയര്‍ നേരത്തെയും മൂന്ന് തവണ സസ്‌പെന്‍ഷന് വിധേയനായിട്ടുള്ള വ്യക്തിയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||