ടൂറിസം സാധ്യതകൾ തേടി മന്ത്രി മുഹമ്മദ് റിയാസ് ഗുരുവായൂർ സന്ദർശിച്ചു

2021-08-15 By Admin

ഗുരുവായൂര്‍: വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ കണ്ടെത്താനുള്ള പര്യടനത്തിന്റെ ഭാഗമായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ ആനക്കോട്ട, ചക്കംകണ്ടം കായല്‍ എന്നിവിടങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. കേരളത്തിലെ ടൂറിസം സ്‌പോട്ടുകള്‍ ലോകത്തെ അറിയിക്കുകയാണ് ടൂറിസം വകുപ്പിന്റെ മുന്നോട്ടുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം, ചികിത്സാ രീതികള്‍ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം വകുപ്പ് ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസുമായി മന്ത്രി ചര്‍ച്ച ചെയ്തു. ആനകളുടെ മദപ്പാടിനും ചികിത്സയ്ക്കുമായി ഒരു ചികിത്സാലയം വേണമെന്ന ആവശ്യം എന്‍ കെ അക്ബര്‍ എം എല്‍ എ മുന്നോട്ട് വെച്ചു. കാര്യങ്ങള്‍ വിശദമായി പഠിച്ച് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||