പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് തോൽവി

2021-08-14 By Admin

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് തോൽവി. ആദ്യ മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. 74വര്‍ഷത്തിന് ശേഷം ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമിനോടാണ് ലീഗിലെ വമ്പന്‍ ടീമായ ആഴ്സണലിന്റെ തോല്‍വി. 22-ാം മിനുട്ടില്‍ സെര്‍ജി കാനോസ് ആണ് ബ്രെന്റ്ഫോര്‍ഡിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ആഴ്സണല്‍ കുറച്ച് കൂടി മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും 72-ാം മിനുട്ടില്‍ നോര്‍ഗാര്‍ഡ് ഒരു ഹെഡറിലൂടെ ബ്രെന്റ്ഫോര്‍ഡിന്റെ രണ്ടാം ഗോള്‍ നേടി. 

ഴ്സണലിന് ഇനി ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും ആണ് നേരിടേണ്ടത്. അതേസമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. വൈകീട്ട് 5 മണിക്ക് ലീഡ്സ് യുണൈറ്റഡാണ് എതിരാളികള്‍. 7.30ന് കളിയില്‍ ചെല്‍സി, ക്രിസ്റ്റല്‍ പാലസിനെ നേരിടും. ലിവര്‍പൂളിന് നോര്‍വിച്ച് സിറ്റിയാണ് ആദ്യമത്സരത്തില്‍ എതിരാളി. രാത്രി 10 മണിക്കാണ് മത്സരം. എവര്‍ട്ടന്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും നാളെ മത്സരമുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||