2021-08-14 By Admin
കൊച്ചി: പുതിയ വാഹന പൊളിക്കല്‍ നയം വാഹന വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍. വന്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും പുതിയ തീരുമാനം ഇടയാക്കും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പൊളിക്കല്‍ നയം വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും കഴിഞ്ഞ് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് പുതിയ നയം. ഫിറ്റ്‌നസ് കടമ്പ കടന്നില്ലെങ്കില്‍ പൊളിച്ചു കളയണം. ഇതോടെ സാങ്കേതികത്തികവുള്ള ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങാനുള്ള വഴി തുറക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വാഹനവിപണിക്ക് ഇത് കരുത്ത് പകരും.