സ്വാതന്ത്ര്യ ദിനം: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

2021-08-14 By Admin

ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ലയറുകളായി ബാരിക്കേടുകള്‍ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്‌നര്‍ നിരത്തി ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍ ഡ്രോണ്‍ അക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്.ഇന്ത്യ ഗേറ്റ്, ചെങ്കോട്ട മുതലായ സ്ഥലങ്ങളില്‍ വന്‍ സുരക്ഷ സന്നാഹം എത്തി ചേര്‍ന്നിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാന വേദിയായ ചെങ്കോട്ടയില്‍ കണ്ടെയ്‌നറുകള്‍ നിരത്തിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||