2021-08-14 By Admin
അബുദാബി: യുഎഇയിൽ 1,215 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,390 പേർ സുഖം പ്രാപിക്കുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,77,855 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 6,99,381 പേർക്ക് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,76,956 പേർ രോഗമുക്തരാവുകയും 1,994 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 20,431 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.