കെഎസ്ആർടിസി പെൻഷൻ വിതരണം: പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികളുമായി ധാരണാപത്രം ഒപ്പുവച്ചു

2021-08-14 By Admin

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിന് വേണ്ടി പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികളുമായി ഒരു വർഷത്തേക്ക് കൂടെ എംഒയു ഒപ്പു വെച്ചു. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിമായി 2021 ജൂലൈ മുതൽ 2022 ജൂൺ വരെയാണ് പുതിയ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ 69.36 കോടിയും , ആഗസ്റ്റ് മാസത്തിൽ 69.38 കോടി രൂപയും പെൻഷനായി നൽകി. കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് എംഒയുവിൽ ഒപ്പ് വെച്ചത്. നേരത്തെ 10% പലിശയ്ക്കാണ് തുക ലഭിച്ചരിക്കുന്നത്. എന്നാൽ 8.5% പലിശയ്ക്കാണ് പുതുക്കി കരാർ ഒപ്പുവെച്ചിരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||