സംസ്ഥാനത്ത് ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച തുടങ്ങും

2021-08-07 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച തുടങ്ങും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. 2000 വിപണികളാണ് ഉണ്ടാവുക. സര്‍ക്കാരിന്റെ ഓണകിറ്റില്‍ ഉള്‍പ്പെടാത്ത വിഭവങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നിലവിലെ നിയമ പ്രകാരം ഇത് സാധ്യമായില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞു. 

ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നല്‍കുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്. നോണ്‍ സബ്‌സിഡി ഉള്‍പ്പെടെ യുള്ള സാധനങ്ങള്‍ 15 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ നല്‍കാനാണ് തീരുമാനമെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||