അമിതാഭ് ബച്ചന്റെ വീടിനും മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി

2021-08-07 By Admin

മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലെ ബംഗ്ലാവിനും ഛത്രപതി റെയില്‍വേ സ്റ്റേഷനും ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ബോംബ് ഭീഷണിയുള്ളതായി അജ്ഞാത ഫോണ്‍ സന്ദേശം. മുബൈ കണ്‍ട്രോള്‍ റൂമിലേക്ക് ഇന്നലെ രാത്രിയാണ് അജ്ഞാത ഫോണ്‍ ഭീഷണി എത്തിയത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പൊലീസ്, ആര്‍.പി.എഫ്, ബോംബ് സ്‌ക്വാഡ് എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||