ആലപ്പുഴയിൽ ഹൗസ്ബോട്ടുകളുടെ പ്രവർത്തനത്തിന് അനുമതി

2021-08-05 By Admin

ആലപ്പുഴ: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പുറമെ ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകള്‍ക്കും ശിക്കാരവള്ളങ്ങള്‍ക്കും സര്‍വ്വീസ് നടത്താന്‍ അനുമതി. ജില്ലാ കളക്ടറാണ് കര്‍ശന നിബന്ധനകളോട് ബോട്ട്/വള്ളം സര്‍വ്വീസിന് അനുമതി നല്‍കിയത്. കടുത്ത പ്രതിസന്ധി നേരിട്ട ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് പുതിയ തീരുമാനം ഉണര്‍വേകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കാവൂ എന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||