സാമ്പത്തിക പ്രതിസന്ധി : കൊല്ലത്ത് ബ്യുട്ടി പാർലർ ഉടമ ആത്മഹത്യ ചെയ്തു

2021-08-05 By Admin

കൊല്ലം: കോവിഡ് പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ഉടമ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കൊല്ലം മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍-41 പ്രതീപ് നിവാസില്‍ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്‌സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.


 20 വര്‍ഷത്തിലേറെയായി വീടിനോടു ചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നര വര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഏറെക്കഴിയും മുന്‍പേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉന്നതനിലവാരത്തില്‍ ആരംഭിച്ച സ്ഥാപനം, അടച്ചിടല്‍ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തികബാധ്യത ക്രമാതീതമായി ഉയര്‍ന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||